Sunday 2 March 2014

തീരദേശത്ത് ഒരു വിജയഗാഥ

റാണി ചേച്ചിയും ജോസഫ്‌ ചേട്ടനും മാനാശ്ശേരിയില്‍ ആണ് താമസം. ജോസഫ്‌ ചേട്ടന്‍റെ അമ്മ ബേബി ആന്‍റിയും അവരോടൊപ്പം തന്നെ.

റാണി ചേച്ചി ഒരു വിമന്‍ ഓഫ് വിക്കി കേന്ദ്രം തുടങ്ങാന്‍ തെയ്യാര്‍ ആവുകയാണ്.

ആദ്യപടി വിദേശ സ്കൂളുകളുമായി  സഹകരിക്കുക തന്നെ. തായ്‌വാനിലെ  ലിന്‍ ലിന്‍ എന്ന ടീച്ചറിന്‍റ ക്ലാസ്സില്‍ ആദ്യമായി റാണി ചേച്ചി പങ്കെടുത്തു.



അന്നത്തെ ക്ലാസ്സില്‍ സോണിയ ആന്‍റിയും പങ്കെടുത്തു.

അവര്‍ രണ്ടുപേരും ഫോട്ടോകള്‍ കൊണ്ട് സ്ലൈഡ് ഉണ്ടാക്കുവാനും, വിഡിയോ ഉണ്ടാക്കുവാനും പടിക്കുന്നതേ ഉള്ളു. അത് കൊണ്ട്, എന്‍റെ ബ്ലോഗ്ഗില്‍ നിന്നും അവര്‍ക്ക് ഈ വിഡിയോയും, താഴെയുള്ള സ്ലൈഡ്കളും ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ ഞാന്‍ അനുവാദം കൊടുത്തു.

ഇതേ വിഡിയോ ലിന്‍-ലിന്‍ ടീച്ചര്‍ സ്കൂളിന്‍റെ ബ്ലോഗ്ഗിലും ചേര്‍ത്തിട്ടുണ്ട്!!

ആദ്യ ദിവസം തന്നെ ആഗോള സ്കൂളുകളുമായി സംസാരിച്ചതിന്‍റ സന്തോഷത്തിലാണ് ബേബി ആന്‍റിയും , റാണി ചേച്ചിയും.

Free Technology for Teachers: Best of the Web 2014